LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 19 ,428 പേര്‍ക്ക് കൊവിഡ്‌, 438 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19 ,428 പേര്ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഇത് യഥാക്രമം 18,256, 18,339,1 9,308 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി  രോഗികളുടെ എണ്ണം 18000 ത്തിനും 19000 ത്തിനും മുകളിലും താഴെയുമായാണ്  നിലനില്‍ക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 6,05,220 ലെത്തി. ഇതിനകം 35,98,96  പേര്‍ രോഗവിമുക്തരായി. 3,77,744 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം  രൂക്ഷമായിരിക്കുന്നത്.

രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയാണ് രോഗീവര്‍ദ്ധനവില്‍ കാണാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരുന്ന ഇന്ത്യ, വീണ്ടും വന്‍ വര്‍ദ്ധനവോടെ മുന്നോട്ട് നീങ്ങുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 438 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി 506, 417, 375 എന്നിങ്ങനെയാണ് മരണനിരക്ക്. നിലവില്‍ 350-400-നും ഇടയില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന മരണനിരക്ക് കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 400-500 നും ഇടയിലേക്ക് ഉയര്‍ന്നിരിക്കുകയാണ്.  ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 17, 848  ആയി.

Contact the author

Web Desk