LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ക്ലോസറ്റ് ഇന്ത്യനോ, യൂറോപ്യനോ? ഏതാണ് ആരോഗ്യത്തിന് ഉത്തമം?

തൊണ്ണൂറുകൾക്ക് ശേഷമാണ് യൂറോപ്യൻ ക്ലോസറ്റുകൾ കേരളത്തിലെ വീടുകളിൽ വ്യാപകമായത്. ഇന്ന് ഇന്ത്യൻ ടോയ്ലറ്റുകൾ ഏറെക്കുറെ പൂർണമായും യൂറോപ്യൻ ടോയ്ലറ്റുകൾക്ക് വഴിമാറിയിരിക്കുന്നു. കുളിമുറികളും ടോയ്ലറ്റുകളും ആഡംബര മുറികളായതോടെ ഈ ഇന്ത്യനെ കുറിച്ച് ചിന്തക്കാൻ പോലും മലയാളികൾക്കാവില്ല. അതേസമയം വിദേശി ടോയ്ലറ്റോ പരമ്പരാ​ഗത ടോയ്ലറ്റോ ആരോ​ഗ്യത്തിന് ഉത്തമമെന്ന് ഒരു വേള ആലോചിക്കുന്നത് നന്നായിരിക്കും. സൗകര്യവും ഭം​ഗിയും നോക്കിയുള്ള  യൂറോപ്യനോടുള്ള നമ്മുടെ പ്രണയം ആരോ​ഗ്യത്തിന് ​ഗുണകരമാണോ എന്ന് പരിശോധിക്കാം. 

ശാരീരിക വ്യായാമം

ശരീരത്തിന് മികച്ച വ്യായാമം പ്രദാനം ചെയ്യുന്നു എന്നതാണ് ഇന്ത്യൻ ക്ലോസറ്റുകളുടെ പ്രധാന​ഗുണം. നിത്യവും രാവിലെ ഇത്തരത്തിൽ ഇരിക്കുന്നതും എണീക്കുന്നതും പേശികളെ ബലപ്പെടുത്തുന്നു. ഇത് കൂടുതൽ ​ഗുണം ചെയ്യുക കാലിനും കൈയ്യിനുമാണ്. നാം അറിയാതെയും ആയാസം കൂടാതെയെമുള്ള വ്യായാമമാണിത്. പ്രായം ചെന്നവർക്ക് ഇത് ശരീരത്തിന് വളരെ ​ഗുണം ചെയ്യും. ഇന്ത്യൻ ടോയ്ലറ്റുകളിലെ ഇരുത്തം രക്തചക്രമണത്തെ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ ഇരിക്കുന്നത് വയറിൽ കൂടുതൽ മർദ്ദം ചെലുത്തുന്നത് ശരീരത്തിന് ​ഗുണം ചെയ്യും.

ക്യാൻസർ സാധ്യത ഇല്ലാതാക്കുന്നു

ഇന്ത്യൻ ടോയ്ലറ്റ് ഉപയോ​ഗിക്കുന്നത് ശരീരം ആവശ്യപ്പെടുന്ന രീതിയിലുള്ള മലവിസർജ്ജനം സാധ്യമാക്കുന്നു. യൂറോപ്യൻ ക്ലോസറ്റ് സ്ഥാപിക്കുന്നതിലെ ഉയര വ്യത്യാസം ശരിയായ രീതിയിലുള്ള ഇരിപ്പിനെ ബാധിക്കുന്ന ഒന്നാണ്. ക്ലോസറ്റിന്റെ ഉയരം കൂടുന്നത് അനുസരിച്ച് ഇരിപ്പ് വ്യത്യാസപ്പെടുന്നു. അശാസ്ത്രീയമായി യൂറോപ്യൻ ക്ലോസറ്റ് സ്ഥാപിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഇന്ത്യൻ ക്ലോസറ്റിൽ അമർന്ന് ഇരിക്കുന്നത് മലബന്ധം, അപ്പന്റിസൈറ്റിസ് എന്നിവ ഇല്ലാതാക്കുന്നു. ഇതുമൂലമുള്ള വൻകുടലിലെ ക്യാൻസർ സാധ്യത  ഇന്ത്യൻ ക്ലോസറ്റ് ഇല്ലാതാക്കുന്നു.

ഗർഭിണികൾക്ക് നല്ലത് ​

ഗർഭകാലത്ത് സ്ത്രീകൾ പൊതുവെ യൂറോപ്യൻ ടോയ്ലറ്റുകളാണ് ഉപയോ​ഗിക്കുക. എന്നാൽ ആരോ​ഗ്യത്തിന് ഇന്ത്യൻ ടോയ്ലറ്റുകളാണ് ​ഗർഭിണികൾക്ക് അനുയോ​ജ്യം. ഇന്ത്യൻ ക്ലോസ്റ്റുകൾ ഉപയോ​ഗിക്കുമ്പോൾ ആവശ്യമായ മർദ്ദം ​ഗർഭപാത്രത്തിന് ലഭിക്കുന്നു.  ഇത് സ്വാഭാവിക പ്രസവത്തിന് വഴിയൊരുക്കുമെന്നാണ് ആരോ​ഗ്യ രം​ഗത്തെ വിദ​ഗ്ധരുടെ അഭിപ്രായം.

ദഹനത്തെ സഹായിക്കുന്നു

ഇന്ത്യൻ ക്ലോസറ്റ് ഉപയോ​ഗിക്കുന്നവരുടെ ​ദഹനം സു​ഗമമാകുന്നു. ഇന്ത്യൻ ക്ലോസറ്റിൽ ഇരിക്കുന്നതിലൂടെ ആവശ്യത്തിന് മർദ്ദം വയറ്റിൽ ലഭിക്കുന്നു. ഈ മർദ്ദം ഫലപ്രദമായ ദഹനം സാധ്യമാക്കുകയും ആരോ​ഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 2 years ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 2 years ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 2 years ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 2 years ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 2 years ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More