LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശീയ സുരക്ഷാ നിയമം: ചൈനയ്‌ക്കെതിരെ ഉപരോധവുമായി യു.എസ്

ചൈന ഹോങ്കോങിനുമേല്‍ പുതിയ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതിനു പിന്നാലെ  ചൈനയ്‌ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യുഎസ് ജനപ്രതിനിധി സഭ. ഏകകണ്ഠമായി പാസാക്കിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ചൈനീസ് ഉദ്യോഗസ്ഥരുമായി വ്യാപാരം നടത്തുന്ന ബാങ്കുകള്‍ക്കെതിരെ ഇനിമുതല്‍ നടപടിയെടുക്കാം. നിയമം സെനറ്റും അംഗീകരിച്ചതിനു ശേഷം മാത്രമേ ട്രംപിന് ഒപ്പുവയ്ക്കാന്‍ കഴിയൂ.

വിവാദമായ ദേശീയ സുരക്ഷാ നിയമത്തെ അപലപിച്ച് നിരവധി ലോകരാജ്യങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. ഹോങ്കോങില്‍ വലിയ പ്രതിഷേധമാണ് നിയത്തിനെതിരെ നടക്കുന്നത്. വിഘടനവാദവും ഭീകരവാദവും തടയാനാണ് പുതിയ നിയമമെന്നാണ് ചൈനയുടെ അവകാശ വാദം. എന്നാല്‍ 1997 ല്‍ ബ്രിട്ടീഷ് ഭരണം അവസാനിച്ചപ്പോള്‍ 50 വര്‍ഷത്തേക്ക്  ഹോംകോങിന് ഉറപ്പുനല്‍കിയ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് ചൈനയുടെ നിയമമെന്ന് വിമര്‍ശകര്‍ പറയുന്നു.

നിയമം പാസാക്കുന്നതിന് മുമ്പ് തന്നെ ഹോങ്കോങ്ങിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ യുഎസ് തുടങ്ങിയിരുന്നു. 1200-ലേറെ യുഎസ് കമ്പനികളാണ് ഹോങ്കോങ്ങിലുള്ളത്. 800-ലേറെ സ്ഥാപനങ്ങളുടെ റീജണല്‍ ആസ്ഥാനവുമുണ്ട്. ഹോങ്കോങ്ങിലെ യുഎസ്  വ്യാപാരം തകര്‍ന്നാല്‍ അത് ചൈനയെയും വലിയ രീതിയില്‍ തന്നെ ബാധിക്കും. 

Contact the author

International Desk

Recent Posts

Web Desk 2 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More