LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എനിക്കും നെപോട്ടിസത്തെ നേരിടേണ്ടി വന്നിട്ടുണ്ട് ; സെയ്ഫ് അലി ഖാന്‍

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ബോളിവുഡ് ഇൻഡസ്ട്രിയിൽ കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.  നെപോട്ടിസം, ഫേവറിസം പോലെയുള്ള ഇന്ടസ്ട്രിയിലെ  പക്ഷഭേദങ്ങളെക്കുറിച്ച് പലരും തുറന്ന് സംസാരിക്കാൻ തുടങ്ങിയിരുന്നു. തനിക്ക് ഇത്തരത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് പറഞ്ഞ് മുന്നോട്ട്  വന്നിരിക്കുകയാണ്  നടൻ സെയ്ഫ് അലി ഖാൻ. അടുത്തിടെ നടന്ന വെബിനാറിലാണ് താരം അനുഭവം പങ്കുവെച്ചത്. 

"കൃത്യമായ നെപോട്ടിസമാണ് ഞാനും അനുഭവിച്ചിട്ടുള്ളത്. പക്ഷെ അതൊന്നും ആർക്കും ഒരു വിഷയമല്ല. ബിസ്സിനെസ്സുകൾ അങ്ങനെയാണ്. ആരുടേയും പേരെടുത്ത് പറയാൻ താല്പര്യമില്ല, എങ്കിലും ഈ സിനിമയിൽ അവന് പകരം ഇവനെ ഉപയോഗിക്കണമെന്ന് ഒരു നടന്റെ പിതാവ് പറഞ്ഞ അനുഭവം ഉണ്ടായിട്ടുണ്ട്. ഇവിടെ  ഇങ്ങനെയെല്ലാം സംഭവിക്കും, എനിക്കും സംഭവിച്ചിട്ടുണ്ട്." താരം പറഞ്ഞു.

വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നും സിനിമ പാരമ്പര്യമില്ലെങ്കിലും കഴിവുള്ളവർ സിനിമയിലേക്ക് വരുന്നതിൽ സന്തോഷമുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു. സുശാന്തിനെ കുറിച്ചുള്ള സംസാരത്തിൽ അവൻ അങ്ങനെ ചെയ്യരുതായിരുന്നുവെന്നും ഈ ഒരു പ്രതിസന്ധി ഇൻസ്സ്ട്രിയിലെ വലിയൊരു വിഭാഗം ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്നും സെയ്ഫ് പറഞ്ഞു. നെപോട്ടിസം കാരണം കഴിവുള്ളവർക്ക് അവസരങ്ങൾ ലഭിക്കാതെ പോകുന്നതാണ് ഏറ്റവും വിഷമം എന്നും അത്തരത്തിലുള്ള കാര്യങ്ങൾ സാവധാനം കുറഞ്ഞ് ഇല്ലാതാകുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം അറിയിച്ചു.

ജൂലൈ 24ന് പുറത്തിറങ്ങാനിരിക്കുന്ന ദിൽ ബേച്ചാരയാണ് സെയ്‌ഫിന്റെ അടുത്ത ചിത്രം. സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രവും ഇതാണ്. സഞ്ജന സാംഖിയാണ് നായിക.

Contact the author

Entertainment Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More