LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നോര്‍ത്ത് കൊറിയ പൂര്‍ണ്ണമായും കൊവിഡ് മുക്തമായെന്ന് കിം ജോങ് ഉൻ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ നോർത്ത് കൊറിയ തിളക്കമാര്‍ന്ന വിജയം വിജയം കൈവരിച്ചതായി കിം ജോങ് ഉൻ. പോളിറ്റ് ബ്യുറോ മീറ്റിംഗിനിടെ  രോഗവ്യാപനം അവസാനിച്ചതായും രാജ്യം സ്ഥിരാവസ്ഥ കൈവരിച്ചതായും കിം അറിയിച്ചു.

ആറ് മാസം മുൻപാണ് രാജ്യതലസ്ഥാനമായ പ്യോങ്യാങിൽ  രോഗലക്ഷണങ്ങളുള്ള ആയിരങ്ങളെ ഐസൊലേഷനിലാക്കുകയും രാജ്യത്തിന്‍റെ അതിർത്തി അടക്കുകയും ചെയ്തത്. നൂറ് കണക്കിന് വിദേശികളെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുകയും സ്കൂളുകളടക്കം പൊതു സ്ഥാപനങ്ങളെല്ലാം അടച്ചിടുകയും ചെയ്തിരുന്നു. മാസങ്ങളായുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കൊടുവിൽ രാജ്യം പൂർണമായും കോവിഡ് മുക്തമാണെന്നും ഇത് ദീർഘവീക്ഷണമുള്ള കേന്ദ്ര പാർട്ടി കമ്മിറ്റിയുടെ വിജയമാണെന്നും മീറ്റിംഗിൽ അദ്ദേഹം പറഞ്ഞു. അയൽ രാജ്യങ്ങൾ ഇപ്പോഴും കോവിഡ് ഭീഷണിയിൽ ആയതിനാൽ ജനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തതായി നോർത്ത് കൊറിയൻ ന്യൂസ്‌ ഏജൻസി KCNA അറിയിച്ചു. 

നോർത്ത് കൊറിയ പൂർണമായും  കോവിഡ് മുക്തമാണെന്ന പ്രസ്താവനയെ മാധ്യമങ്ങളും ശാസ്ത്രജ്ഞരും സംശയത്തോടെയാണ് നോക്കികാണുന്നത്. ചൈനയുമായി വ്യാപാരം പങ്കിടുന്ന രാജ്യം പൂർണമായും രോഗമുക്തമാവാൻ സാധ്യതയില്ലെന്നും പക്ഷെ  നേരത്തെ തന്നെ കൈകൊണ്ട പ്രതിരോധ പ്രവർത്തനങ്ങൾ കാരണം രോഗവ്യാപനം നല്ല രീതിയിൽ കുറക്കാൻ അവർക്ക് സാധിച്ചിരിക്കുമെന്നും മാധ്യമങ്ങൾ പ്രതികരിച്ചു.

Contact the author

International Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 3 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More