ജനീവ: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 3,72,375 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 1,74,49, 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ 15 ദിവസത്തിലധികമായി ഒന്നര ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമായി നിന്ന പ്രതിദിന രോഗീ നിരക്ക് ബുധനാഴ്ച മുതല്‍ 2 ലക്ഷത്തിനു മുകളിലും താഴെയുമായി വര്‍ദ്ധിച്ചിരിക്കുകയാണ്. പുതിയ രോഗികളുടെ നിരക്കില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 11,564,185 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 58,551 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 65,38,868 പേര് ഇതിനകം രോഗവിമുക്തരായി. 44,88,424 പേര് നിലവില്‍ ചികിത്സയിലാണ്. കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍ ഫലം കാണുന്നതിന്റെ ലക്ഷണമാണ് മരണനിരക്കിലെ കുറവ്.
കൊവിഡ്-19 മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 7766 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ ആറുദിവസങ്ങളിലായി പ്രതിദിന മരണനിരക്ക് 5088, 4,956 5,170, 5,821, 3.618, 2,986 എന്നിങ്ങനെയായിരുന്നു, പ്രതിദിന രോഗീ നിരക്ക് കൂടുന്നതിനനുസരിച്ച് ചെറിയ വര്‍ദ്ധനവു മാത്രമാണ് മരണ നിരക്കില്‍ കാണാനാവുന്നത്.
ലോകത്താകെ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാന്‍ കാരണം. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,36,893 ആയി.