LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദില്‍ ബെച്ചാര ട്രൈലെര്‍ പുറത്തിറങ്ങി; സുശാന്ത് സിംഗ് രാജ്പുതിന്റെ അവസാന സിനിമ

 മുകേഷ് ഛബ്ര സംവിധാനം ചെയ്ത ദിൽ ബെച്ചാര ട്രൈലെർ പുറത്തിറങ്ങി. ട്രൈലെറിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ട്രെയിലര്‍ പുറത്ത് വിട്ട് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത് 5.6 മില്യണ്‍ ലൈക്കുകള്‍. സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. സഞ്ജന സന്ഘിയാണ് ചിത്രത്തിലെ നായിക.

"നിന്നെ ഞങ്ങൾ മിസ്സ്‌ ചെയ്യുന്നു, നിന്റെ സ്നേഹത്തിന് ഒരുപാട് നന്ദി"  തിങ്കളാഴ്ച ട്വിറ്ററിൽ ട്രൈലെർ ട്വീറ്റ് ചെയ്തപ്പോൾ  സഞ്ജന കുറിച്ചു. ജോൺ ഗ്രീനിന്റെ "ദി ഫോൾട്ട് ഇൻ ഔർ സ്റ്റാർസ്" എന്ന പുസ്തകത്തിന്റെ ചിത്രീകരണമാണ് ഈ സിനിമ. ഈ കഥ ഹോളിവുഡിൽ മുൻപ് ഇറങ്ങിയപ്പോൾ വൻ സ്വീകാര്യത ലഭിച്ചിരുന്നു. 

 സഞ്ജനയും സുശാന്തും കാൻസർ രോഗികളായ കിസിയും മാന്നിയുമാണ്  ചിത്രത്തിൽ.അവരുടെ  പ്രണയമാണ് സിനിമയിടെ പ്രമേയം.  

കഴിഞ്ഞ ദിവസം പ്രീ-ട്രൈലെർ-ജിറ്റേഴ്‌സ്" അനുഭവിക്കുന്നതിനെക്കുറിച്ച് സഞ്ജന സംഘി ട്വീറ്റ് ചെയ്തിരുന്നു. "പ്രീ-ട്രെയിലർ ജിറ്ററുകൾക്ക് ഇങ്ങനെയായിരിക്കുമെന്ന് ആരും എന്നോട് പറഞ്ഞിട്ടില്ല! നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവനുണ്ടാകുമെന്ന് എനിക്കറിയാം,”അവൾ എഴുതി.

ദിൽ ബെച്ചാര ജൂലൈ 24 ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ  പ്രദർശിപ്പിക്കും. ചിത്രത്തിൽ സ്വസ്തിക മുഖർജി, സെയ്ഫ് അലി ഖാൻ എന്നിവരും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.എ ആർ റഹ്മാന്റെ സംഗീതമാണ്  ചിത്രത്തിന്റെ മറ്റൊരു ആകർഷണം .

Contact the author

Entertainment Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More