LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് പുറത്തേക്ക്

അമേരിക്ക ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പിന്മാറുകയാണെന്ന് ട്രംപ് ഭരണകൂടം യുണൈറ്റഡ് സ്റ്റേറ്റ്‌സ്  കോണ്‍ഗ്രസിനെ അറിയിച്ചു. സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ട്വിറ്ററിലൂടെയാണ് ഈ നീക്കം പുറത്തുവിട്ടത്.  ഒരു രാജ്യത്തിന് ലോകാരോഗ്യ സംഘടനയുടെ പുറത്ത് പോകണമെങ്കില്‍ ആ തീരുമാനം ഒരു വര്‍ഷം മുന്നേ അറിയിക്കണം എന്നാണ് നിയമം. ഇതനുസരിച്ച് 2021 ജുലൈ ആറ് മുതല്‍ ട്രംപ് ഭരണകൂടത്തിന്റെ പുറത്തു പോവാനുള്ള തീരുമാനം പ്രാബല്യത്തില്‍ വരും 

സംഘടനയുടെ മേല്‍ സമ്പൂര്‍ണ നിയന്ത്രണം ചൈനയ്ക്കാണെന്നും, കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടങ്ങളില്‍ ലോകാരോഗ്യ സംഘടന തെറ്റായ വിവരങ്ങള്‍ നല്‍കി രാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും തുടങ്ങി നേരത്തെ തന്നെ ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ട്രംപ് ഉന്നയിച്ചിരുന്നു. നിലവില്‍ ലോകാരോഗ്യ സംഘടനയിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭവന ചെയ്യുന്നത് യു.എസ് ആണ്. 450 മില്യണ്‍ ഡോളറാണ് യുഎസ് നല്‍കുന്ന സംഭാവന. ചൈന നല്‍കുന്നത് വെറും 40 മില്യണ്‍ ഡോളറാണ്. പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തില്‍ വരുന്നതോടെ കനത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരിക്കും ലോകാരോഗ്യ സംഘടന ചെന്നെത്താന്‍ പോവുന്നത്. 

എന്നാല്‍ വരാന്‍ പോകുന്ന പൊതു തെരഞ്ഞടുപ്പില്‍ ട്രംപിനെതിരെ മത്സരിക്കാന്‍ പോകുന്ന ജോ ബൈഡന്‍ താന്‍ വിജയിച്ചാല്‍ പ്രസിഡന്റ് സ്ഥാനത്തെ തന്റെ ആദ്യ ദിവസം തന്നെ അമേരിക്ക വീണ്ടും ഡബ്ല്യുഎച്ച്ഒയില്‍ ചേരുകയും ലോകവേദിയില്‍ അമേരിക്കയുടെ നേതൃത്വം പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി. 


Contact the author

International Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More