LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കയില്‍ ഇതുവരെ 32 ലക്ഷത്തോളം രോഗികള്‍, ഭേദമായവര്‍ 14 ലക്ഷം

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 2,293 പേരാണ് മരണപ്പെട്ടത്. കൊവിഡ്‌ രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോഴും  മരണ നിരക്ക് കുറയുന്നു എന്ന ആശ്വാസത്തിലാണ് അമേരിക്ക. ഏറ്റവും പുതിയ കണക്കനുസരിച്ച്  മരണപ്പെട്ടവരുടെ എണ്ണം 1,34,862 ആയി. രാജ്യത്ത്  72 മണിക്കൂറിനുള്ളില്‍ 1,76,004 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 31,58,932 ആയി. ഇതില്‍ 13,92,679 പേര്‍ സുഖം പ്രാപിച്ചു.

സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32,311 ആയി. 4,24,263 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,416 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,77, 461 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6,713 പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 2,96,075  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 74,551 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,262 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -3,890, മസ്സാച്ചുസെറ്റ്സ് 8,243 ലൂസിയാന -3,344, ഇല്ലിനോയിസ് -7,309, ജോര്‍ജ്ജിയ -2,922 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 1,394 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk