സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദ്ദീൻ ആണ് മരിച്ചത്. ഇയാൾക്ക് 63വയസായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചായിരുന്നു മരണം. സെയ്ഫുദ്ദീന്‍ വാർദ്ധക്യസഹജമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് ഇയാൾ മരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇയാളുടെ ശ്രവം പരിശോധനക്ക് അയച്ചിരുന്നു. വൈകീട്ടാണ് ഫലം പോസിറ്റിവാണെന്ന വിവരം പുറത്തുവന്നത് ഇദ്ദേഹത്തിന്റെ മെഡിക്കൽ റെപ്രസെന്റിറ്റീവായ മകന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി