ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,59,467 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചത്തെ പ്രതിദിന നിരക്ക് 2,21,138 ആയിരുന്നു. ഒരാഴ്ച മുന്‍പുവരെ 1,74,49, 2,25,155, 1,75,913, 1,59,774, 1,59,004 എന്നിങ്ങനെ സ്ഥിരത നിലനിര്‍ത്തിയിരുന്ന പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് പക്ഷേ കഴിഞ്ഞ ഒരാഴ്ചയായി 2 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,28,47,293 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 58,794 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 74,83,287 പേര് ഇതിനകം രോഗവിമുക്തരായി. 47,96,272 പേര് നിലവില്‍ ചികിത്സയിലാണ്.
കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍ തുടരുകയാണ്. അതേസമയം ലോകത്താകെ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
കൊവിഡ്-19 മൂലം കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 10,329 പേരാണ് ലോകത്താകെ മരണപ്പെട്ടത്. വെള്ളിയാഴ്ച ഇത് 5,359 പേരാണ് മരണപ്പെട്ടത്. പ്രതിദിന രോഗീ നിരക്ക് കൂടുന്നതിനനുസരിച്ച് ചെറിയ വര്‍ദ്ധനവു മാത്രമാണ് മരണനിരക്കില്‍ കാണാനാവുന്നത്. ലോകത്താകെ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാന്‍ കാരണം. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെമരണപ്പെട്ടവരുടെ എണ്ണം 5,67,734 ആയി.