LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. 73 വയസുള്ള ഇയാൾ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. അസുഖത്തെ തുടർന്ന് ഇയാൾ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ അസുഖത്തെ തുടർന്ന് ജൂലൈ ആറിന് കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വൃക്കരോ​ഗവും ഇയാൾക്കുണ്ടായിരുന്നു. കടത്ത ന്യൂമോണിയ ബാധയും ഉണ്ടായിരുന്നു. കഴിഞ്ഞ 3 മാസമായി വെന്റിലേറ്ററിലായിരുന്നു. ഇയാളുടെ രോ​ഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 48 പേരാണ് ഇയാളുടെ പ്രാഥമിക സമ്പർക്കപട്ടികയിലുണ്ട്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. കോട്ടയം ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 32 ആയി.

കൊവിഡ് ബാധിച്ച് ഇന്നലെ രണ്ട് പേരാണ് മരിച്ചത്. ആലപ്പുഴ സ്വദേശി ബാബു തൃശ്ശൂർ സ്വദേശി വത്സല എന്നിവരാണ് മരിച്ചത് .ബാബു ജൂലൈ 7 നാണ് ഇയാൾ മരിച്ചത്. മരണ ശേഷമാണ് ഇയാളുടെ സ്രവം പരിശോധനക്ക് അയച്ചത്. ഇന്നലെ വൈകീട്ടാണ് പരിശോധനാ ഫലം ലഭിച്ചത്.  വത്സലക്കും മരണശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചത് . ഇവർക്ക് 63 വയസ്സായിരുന്നു.  ഇരുവരുടെയും പുനർ പരിശോധനഫലമാണ് പോസിറ്റീവ് ആയത്.



Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 4 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More