LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19; ഹോങ്കോങ്ങിലെ ഡിസ്‌നിലാന്‍ഡ് വീണ്ടും അടയ്ക്കും

കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനാല്‍ ഹോങ്കോംഗ് ഡിസ്‌നിലാന്‍ഡ് ബുധനാഴ്ച വീണ്ടും അടച്ചിടുമെന്ന് വാള്‍ട്ട് ഡിസ്‌നി കമ്പനി അറിയിച്ചു. തീം പാര്‍ക്കുകള്‍ താല്‍ക്കാലികമായി അടച്ചിടുമെങ്കിലും ലന്റൗ ദ്വീപിലുള്ള റിസോര്‍ട്ടുകളും ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും ഡിസ്‌നി പറഞ്ഞു.  സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ഈ നടപടി. 

കഴിഞ്ഞ വര്‍ഷം 6.5 ദശലക്ഷം സന്ദര്‍ശകര്‍ എത്തിയ 5,000 ജീവനക്കാരുള്ള ഡിസ്‌നിലാന്‍ഡ് ഡിസ്‌നിയുടെ ഏറ്റവും ചെറിയ പാര്‍ക്കാണ്. ഇത് വീണ്ടും അടയ്‌ക്കേണ്ടി വരുന്നത് കമ്പനിയെ സംബന്ധിച്ചിടത്തോളം വന്‍ നഷ്ട്ടത്തിനു കാരണമാകും. കഴിഞ്ഞ അഞ്ച് വര്‍ഷത്തോമായി തീം പാര്‍ക്കും റിസോര്‍ട്ട് ഹോട്ടലും നഷ്ട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 13.5 മില്യണ്‍ ഡോളറാണ് കഴിഞ്ഞ ഒരു വര്‍ഷത്തെ മാത്രം നഷ്ടം. ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭങ്ങളും, പിന്നാലെ ചൈന ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിച്ചതും മേഖലയിലെ ടൂറിസത്തെ കാര്യമായി ബാധിച്ചു.

ഹോങ്കോംഗ് ഡിസ്‌നിലാന്റിന്റെ 53 ശതമാനവും പ്രാദേശിക സര്‍ക്കാറിന്റെ ഉടമസ്ഥതയിലാണ്. ജനുവരി 26ന് വൈറസ് ബാധമൂലം പാര്‍ക്ക് അടച്ചതായിരുന്നു. പിന്നീട് ജൂണ്‍18 ന് വീണ്ടും തുറന്നു. താപനില പരിശോധന പോലുളള സുരക്ഷാ നടപടികള്‍ ഉള്‍പ്പെടുത്തി വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും  പാര്‍ക്കിലെ സന്ദര്‍ശകരുടെ എണ്ണം വളരെ കുറവായിരുന്നു. 

Contact the author

International Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More