ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,54,965 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,34,216,-2,21,209, -1,94,551, -1,94,405 എന്നിങ്ങനെയായിരുന്നു യഥാക്രമം കഴിഞ്ഞ നാലു ദിവസത്തെ പ്രതിദിന രോഗീ നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലധികമായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന വര്‍ധന. അതിനു മുന്‍പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. അതിപ്പോള്‍ 2.5 ലക്ഷത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പ്രതിദിന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് 1,3,691,674 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 59,618 പേരാണ് നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 80,37,214 പേര് ഇതിനകം രോഗവിമുക്തരായി. 50,67,639 പേര് നിലവില്‍ ചികിത്സയിലാണ്.
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള അമേരിക്ക. ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെല്ലാം പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് വളരെ കൂടുതലാണ്. എന്നാല്‍ കൊവിഡ് -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍ തുടരുകയാണ്. അതേസമയം ലോകത്താകെ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
മരണനിരക്ക് 5,500, സ്ഥിരതയില്‍
കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,856 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മരണ നിരക്ക് 5,600,- 5,681എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ മരണ നിരക്ക് താരതമ്യേന കൂടുതലാണ്. എന്നാല്‍ പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.
ലോകത്താകെ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാന്‍ കാരണം. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,92, 677 ആയി.