ബെംഗളൂരുവിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററുകളില്‍ പ്രവേശിപ്പിച്ച കൊവിഡ്-19 രോഗികളില്‍ 97% മരണനിരക്ക് രേഖപ്പെടുത്തി. ഉയര്‍ന്ന കൊറോണ വൈറസ് മരണങ്ങളുള്ള യുകെ, യുഎസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ സംഖ്യയേക്കാള്‍ താരതമ്യേന വളരെ കൂടുതലാണ് ഇത്.
ബംഗ്ലുരലെ വിക്ടോറിയ ഹോസ്പിറ്റലും ബെംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ബന്ധിപ്പിച്ചതായിരുന്നു നഗരത്തിലെ ആദ്യത്തെ കൊവിഡ് -19 ആശുപത്രി. ഇവിടെ ഇതിനോടകം 91 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിടുണ്ട്. അവരില്‍ 89 പേരും ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ വെന്റിലേറ്ററുകളില്‍ പ്രവേശിപ്പിച്ചതയിരുന്നു. വിക്ടോറിയ ഹോസ്പിറ്റലില്‍ ബെംഗളൂരുവിലെ മറ്റേത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വെന്റിലേറ്ററുകളുണ്ട്.
''വെന്റിലേറ്റരറിലെ രോഗികളുടെ മരണനിരക്ക് 97% ആയതിനാല്‍ തന്നെ തീവ്രപരിചരണത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. കവിഡ് -19 ഏറ്റവും വ്യാപകമായ സമയത്ത് ഇറ്റലിയില്‍ പോലും, മെക്കാനിക്കല്‍ വെന്റിലേഷനില്‍ ആളുകളുടെ മരണ നിരക്ക് ഏകദേശം 65% ആയിരുന്നു, എന്ന്''ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന പ്രൊഫസര്‍ അഭിപ്രായപ്പെട്ടു.
വ്യാഴാഴ്ച്ച കര്‍ണാടകയിലെ കൊവിഡ് നിരക്കില്‍ വന്‍ ഉണ്ടായത്. 4169 കേസുകളും 104 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതിയോളം കേസുകളും,70 മരണവും ബെംഗളൂരുവില്‍ നിന്നായിരുന്നു.