LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമേരിക്കക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ഉത്തരവിടില്ല: ഡൊണാള്‍ഡ് ട്രംപ്

ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവിടില്ലെന്ന് യു എസ് പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ ശ്രമിക്കണം എന്ന രാജ്യത്തെ  പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ.ആന്റണി ഫൗസിയുടെ പ്രസ്തവനയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം. 

മുഖം മൂടുന്നതിനെ നേരത്തെ എതിര്‍ത്തിരുന്ന ട്രംപ് കഴിഞ്ഞ ആഴ്ച്ച ആദ്യമായി പരസ്യമായി മാസ്‌ക് ധരിച്ച് പൊതു പരിപാടിയില്‍ എത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിച്ച ട്രംപ് ദേശീയ തലത്തില്‍ മാസ്‌ക്ക് നിര്‍ബന്ധമാക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് ഒരു നിശ്ചിത സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും  വ്യക്തമാക്കി. മാസ്‌കുകള്‍ എത്രത്തോളം ഫലവത്തകൂം എന്ന കാര്യത്തിലും ട്രംപ് സംശയം പ്രകടിപ്പിക്കുന്നുണ്ട്, ആരോഗ്യമുള്ള വ്യക്തികള്‍ക്ക് മുഖം മൂടേണ്ട ആവശ്യമില്ലെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ തുടക്കത്തില്‍ പറഞ്ഞിരുന്നത്. 

എന്നാല്‍ പിന്നീട് താന്‍ ''മാസ്‌കുകളില്‍ വിശ്വസിക്കുന്ന ആളാണ്'' എന്നും  ട്രംപ് മാറ്റി പറഞ്ഞു.

മുഴുവന്‍ ജനങ്ങളും മാസ്‌ക് ധരിച്ചാല്‍ നാല് മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ വൈറസ് വ്യാപനം  നിയന്ത്രിക്കാം എന്ന സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്ടറുടെ   പ്രസ്താവനെയെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന്  ''എല്ലാവരും മാസ്‌ക്ക് ധരിച്ചാല്‍ എല്ലാം അപ്രത്യക്ഷമാകും എന്ന പ്രസ്താവനയോട് ഞാന്‍ യോജിക്കുന്നില്ല,'' എന്ന് ട്രംപ് മറുപടി പറഞ്ഞു. 

മസ്‌ക്ക് ധരിക്കുന്നത് യുഎസില്‍ ഇപ്പോള്‍ വളരെയധികം  രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. വ്യക്തിപരമായ തിരഞ്ഞെടുപ്പിനപ്പുറം പൊതു സ്ഥലങ്ങളിലും പുറത്തും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാണെന്ന് അമേരിക്കയിലെ ഭൂരിപക്ഷം സംസ്ഥാന ഗവര്‍ണര്‍മാരും ഉത്തരവിട്ടിട്ടുണ്ട്. അലബാമയിലെ കെയ് ഐവി ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരും,   പ്രാരംഭത്തിലുളള എതിര്‍പ്പ് മാറ്റി  മാസ്‌ക്കുകള്‍  നിര്‍ബന്ധനമാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 3 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More