LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടി തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. 36 വയസായിരുന്നു. ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.

ചാടിയ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചു. ഇന്നലെ തന്നെ നില ഗുരുതരമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു.

Contact the author

News Desk