LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചോക്ലേറ്റ് ബാറുകളുടെ വലുപ്പം കുറക്കുമെന്ന് കാഡ്ബറി, പക്ഷെ വില കുറക്കില്ല

2021ന്റെ അവസാനത്തോടെ മൾട്ടി പാക്കുകളിൽ വിൽക്കപ്പെടുന്ന എല്ലാ കാഡ്‌ബറി ചോക്ലേറ്റുകളുടെ വലുപ്പം കുറയ്ക്കുമെന്ന് കാഡ്ബറിസ് ഉടമ മൊണ്ടേലെസ് അറിയിച്ചു. ചോക്ലേറ്റുകളിലെ കലോറിയുടെ അളവ് കുറയ്ക്കാനാണ് ഈ തീരുമാനം. 

ഫോർ പാക്കിൽ ലഭിച്ചുകൊണ്ടിരുന്ന പ്രശസ്ത ചോക്ലേറ്റിലുകളായ ക്രഞ്ചിയിലും ട്വർളിലും വെസ്പ ബാറിലും ഇനി 200 കലോറിയിൽ കൂടുതൽ ഉണ്ടാവില്ലെന്ന് കമ്പനി പറഞ്ഞു. എന്നിരുന്നാലും, വില പഴയതുപോലെ തന്നെയാവും. 

നിരവധി ചോക്ലേറ്റ് പ്രേമികളാണ് ഈ തീരുമാനത്തിനെതിരെ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തെത്തിയിരിക്കുന്നത്. "ഷ്രിങ്ക്ഫ്ലാഷൻ" എന്നാണ് ഈ തീരുമാനത്തിന് അവർ നൽകിയ പേര്. ഭക്ഷ്യ നിർമ്മാതാക്കൾ വില കുറയ്ക്കാതെ ഉൽപ്പന്നങ്ങളുടെ ഭാരം കുറയ്ക്കുന്നതിനെയാണ് ഷ്രിങ്ക്ഫ്ലാഷൻ എന്ന് പറയുന്നത്. 

"അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിൽ ഞങ്ങൾ  ഞങ്ങളുടെ പങ്ക് വഹിക്കുന്നു,  മാത്രമല്ല ഞങ്ങളെ തിരഞ്ഞെടുക്കുന്ന  ഉപഭോക്താക്കളുടെ തീരുമാനം കാത്തുസൂക്ഷിക്കാൻ ഞങ്ങൾ  പ്രതിജ്ഞാബദ്ധരാണ്." മൊണ്ടേലെസ് ഇന്റർനാഷണലിന്റെ യു.കെ പ്രതിനിധി ലൂയിസ് സ്റ്റീഗന്റ് പറഞ്ഞു.

ചോക്ലേറ്റ് ബാറുകളുടെ വലുപ്പം കുറക്കുന്നതിന് ഇതാദ്യമായല്ല മൊണ്ടെലസ് എതിർപ്പ് നേരിടുന്നത്. 2016 ൽ, ടൊബ്ലെറോൺ ചോക്ലേറ്റ് ബാറിന്റെ ഭാരം 200 ഗ്രാമിൽ  നിന്നു 150 ഗ്രാമിലേക്ക്  കുറച്ചതും വിമർശിക്കപ്പെട്ടിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More