LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ ചട്ട ലംഘനം: പോത്തീസിന്റെയും രാമചന്ദ്രയുടെയും ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: കൊവിഡ്‌ -19 മായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചട്ടങ്ങള്‍ നിരന്തരം ലംഘിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ പോത്തീസ്, രാമചന്ദ്ര എന്നീ ടെക്സ്ടൈല്‍സ് സ്ഥാപനങ്ങളുടെ ലൈസന്‍സ് കോര്‍പ്പറേഷന്‍ റദ്ദാക്കി. വിവിധ ഘട്ടങ്ങളില്‍ പ്രോട്ടോക്കോളും നിയന്ത്രങ്ങളും പാലിക്കാന്‍ ഈ സ്ഥാപനങ്ങള്‍ തയാറായില്ലെന്നും അതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും മേയര്‍ കെ.ശ്രീകുമാര്‍ അറിയിച്ചു.

കൊവിഡ്‌ -19 വ്യാപനവുമായി ബന്ധപ്പെട്ട് ഈ രണ്ടു സ്ഥാപനങ്ങളും നിരുത്തരവാദിത്തത്തോടെയാണ് പെരുമാറിയത് എന്നാണ് കോര്‍പ്പറേഷന്‍റെ വിലയിരുത്തല്‍. ഈ കടകളിലെ സ്ടാഫുകള്‍ക്ക് നേരത്തെ കൂട്ടത്തോടെ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇരു കടകളും ചട്ടങ്ങള്‍ ലംഘിച്ച് ക്കൂട്ടത്തോടെ ഉപഭോക്താക്കളെ കടയില്‍ കയറ്റിയതാണ് പെട്ടെന്ന് നടപടി വരാന്‍ കാരണമായത്.

Contact the author

Web Desk