LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഓക്സ്ഫോർഡ് വികസിപ്പിച്ച കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും

ഓക്സ്ഫോർഡ് സർവകലാശാലയിൽ വികസിപ്പിച്ച കൊറോണ വൈറസ് വാക്‌സിൻ പരീക്ഷണങ്ങൾ ഇന്ത്യയിൽ ഉടൻ ആരംഭിക്കും. ലൈസൻസ് ലഭിച്ചയുടൻ പരീക്ഷണം ആരംഭിക്കുമെന്ന് യുകെയിലെ ഗവേഷകരുമായി പങ്കാളിത്തമുള്ള ഇന്ത്യന്‍ കമ്പനി അറിയിച്ചു. 

ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ AZD1222 എന്ന വാക്സിൻ  അനുകൂലമായാണ് പ്രതികരിച്ചത്. ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പരീക്ഷണ ഫലങ്ങൾ അനുസരിച്ച്, വാക്‌സിൻ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും ഉണ്ടാക്കുന്നില്ല, കൂടാതെ ആന്റിബോഡി, ടി-സെൽ രോഗപ്രതിരോധ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചെറിയ ചില പാർശ്വഫലങ്ങൾക്ക് കാരണമായേക്കാമെങ്കിലും ഇവ പാരസെറ്റമോൾ കഴിക്കുന്നതിലൂടെ കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ അറിയിച്ചു. 

"ഒരാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ ഇന്ത്യൻ റെഗുലേറ്റർ  ലൈസൻസ് ട്രയലുകൾക്കായി അപേക്ഷിക്കും.അവർ ഞങ്ങൾക്ക് അനുമതി നൽകിയാലുടൻ, ഇന്ത്യയിൽ വാക്‌സിൻ പരീക്ഷണങ്ങൾ ആരംഭിക്കും. കൂടാതെ, ഉടൻ തന്നെ ഞങ്ങൾ വലിയ അളവിൽ വാക്സിൻ നിർമ്മിക്കാൻ തുടങ്ങും." അദർ പൂനാവല്ല പറഞ്ഞു. ഓക്സ്ഫോർഡ് ഗവേഷകരുടെ പങ്കാളിത്തമുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവിയാണ് ഇദ്ദേഹം. 

ലോകമെമ്പാടും നൂറിലധികം ഓക്സ്ഫോർഡ്  വാക്സിനാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ മനുഷ്യ പരീക്ഷണങ്ങൾ ഏപ്രിൽ 23 ന് ആരംഭിച്ചു.

Contact the author

National Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 3 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More