വാൽവ്ഡ് റെസ്പിറേറ്റർ ഉള്ള N95 മാസ്കുകൾ ഉപയോഗിക്കുന്നതിനെതിരെ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. ഇവ വൈറസ് പടരുന്നത് തടയുന്നില്ല, മാത്രമല്ല ഇതിൽ നിയന്ത്രണത്തിനായി സ്വീകരിച്ച നടപടികൾ ഹാനികരവുമാണ്, കേന്ദ്രം അറിയിച്ചു.
നിയുക്ത ആരോഗ്യ പ്രവർത്തകർ ഒഴികെയുള്ള പൊതുജനങ്ങൾ വാൽവ്ഡ് റെസ്പിറേറ്റർ N95 മാസ്കുകൾ ഉപയോഗിക്കുന്നത് നിർത്തണമെന്നാണ് നിർദ്ദേശം. ആരോഗ്യ മന്ത്രാലയം, സംസ്ഥാനങ്ങളിലെ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് നിർദ്ദേശം.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ, വീട്ടിൽ തന്നെ ഉണ്ടാക്കിയ മുഖവും വായയും മറക്കുന്ന മാസ്കുകൾ ഉപയോഗിക്കുവാന്‍ നല്‍കിയിരുന്ന നിർദ്ദേശത്തെ ഡിജിഎച്ച്എസ് ചൂണ്ടിക്കാട്ടി. അത്തരം ഫെയ്സ് കവറുകൾ ഓരോ ദിവസവും കഴുകി വൃത്തിയാക്കണമെന്നും, ആവശ്യപ്രകാരം മുഖംമറക്കാൻ ഏതെങ്കിലും കോട്ടൺ തുണി ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്രം പ്രസ്താവിച്ചു.
മുഖവും വായയും മറക്കുന്ന രീതിയിലുള്ള മാസ്കുകൾ വീട്ടിൽ തന്നെ ഉണ്ടാക്കുവാനും, താമസസ്ഥലങ്ങളിൽ നിന്ന് ഇറങ്ങുമ്പോൾ അത് ധരിക്കുവാനുമുള്ള നിർദ്ദേശം ഏപ്രിലിലാണ് സർക്കാർ മുന്നോട്ടുവെച്ചത്.