LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് ഇതുവരെ 12 ലക്ഷം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു, ഏഴര ലക്ഷം പേര്‍ക്ക് രോഗശാന്തി

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,699 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 38,082 ആയിരുന്നു.30,000 നു മുകളിലേക്ക് ഉയര്‍ന്ന പ്രതിദിന രോഗീ വര്‍ദ്ധന, ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാല്പ്പതിനായിരത്തിനടുത്ത് നില്‍ക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 11,94,888 ലെത്തി. 

7,53,050 പേര്‍ രോഗവിമുക്തരായി. 7,81,821 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. 

ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനു മുകളില്‍ പോയിരിക്കുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 672 മരണം 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 672 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 28,771  ആയി. 

Contact the author

Web Desk