LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് കൊവിഡ് സാമൂഹ്യ വ്യാപനമില്ലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് കൊവിഡ് സാമൂഹ്യ വ്യാപനമില്ലെന്ന് കേന്ദ്ര സർക്കാർ. രാജ്യത്തെ മൊത്തം കൊവിഡ് രോ​ഗികളുടെ എണ്ണം 12 ലക്ഷത്തിൽ എത്തുന്ന ഘട്ടത്തിലാണ് രാജ്യത്ത് സമൂഹ്യ വ്യാപനം സ്ഥിരീകരിക്കാൻ കേന്ദ്രം തയ്യാറാവാത്തത്. കേരളത്തിലും ബം​ഗാളിലും  ചില പ്രദേശങ്ങളിൽ സമൂഹ വ്യാപനമുണ്ടായെന്ന് അതത് സർക്കാറുകൾ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിൽ രണ്ടിടത്ത് സമൂഹ വ്യാപനമുണ്ടായെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കേരളത്തിലും ബം​ഗാളിലും പ്രാദേശിക വ്യാപനം മാത്രമാണ് ഉണ്ടായിരിക്കുന്നത്. സമൂഹ വ്യാപന ഘട്ടത്തിൽ ഉറവിടം അ‍ജ്ഞാതമായിരിക്കുന്നതോടൊപ്പം രോ​ഗം പടരുന്ന രീതിയും അജ്ഞാതമായിരിക്കും എന്നാണ് ​​കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇന്ത്യയിൽ എവിടെയും അത്തരമൊരു സാഹചര്യം നലിവിലില്ല. ഇപ്പോഴുള്ള തീവ്ര രോ​ഗ ബാധയെ  സമൂഹ വ്യാപനമായി ഈ ഘട്ടത്തിൽ വിലയിരുത്താൻ ആവില്ലെന്നും കേന്ദ്രം അറിയിച്ചു. 

രാജ്യത്തെ 80 ശതമാനം കേസുകളും 733 ജില്ലകളിലെ 49 ജില്ലകളിലാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതുകൊണ്ട് തന്നെ രോ​ഗ വ്യാപനം സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് വിവിധ നിലപാട് എടുക്കാനാവില്ല. ഈ സാഹചര്യത്തിൽ രോ​ഗ വലിയ രീതിയിൽ പടരുന്നു എന്ന് പറയാൻ കഴിയില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,699 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 38,082 ആയിരുന്നു.30,000 നു മുകളിലേക്ക് ഉയര്‍ന്ന പ്രതിദിന രോഗീ വര്‍ദ്ധന, ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാല്പ്പതിനായിരത്തിനടുത്ത് നില്‍ക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 11,94,888 ലെത്തി. 

7,53,050 പേര്‍ രോഗവിമുക്തരായി. 7,81,821 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. 

ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനു മുകളില്‍ പോയിരിക്കുകയാണ്. 

Contact the author

Web desk