LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; കങ്കണ റാവത്തിനു മുംബൈ പോലീസ് വീണ്ടും സമൻസ് അയച്ചു

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി കങ്കണ റാവത്തിനു മുംബൈ പോലീസ് വീണ്ടും സമൻസ് അയച്ചു. സുശാന്തിന്റെ മരണത്തെ സംബന്ധിച്ചുള്ള കങ്കണയുടെ  ആരോപണങ്ങൾ അടിസ്ഥാനമാക്കി മൊഴിയെടുക്കാനാണ് സമൻസ്. 

ബാന്ദ്ര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സംഘം ജൂലൈ മൂന്നിന് ആദ്യ സമൻസ് കോപ്പിയുമായി കങ്കണയിലെ ഖാർ ജിംഖാനയിലെ വീട് സന്ദർശിച്ചിരുന്നു. നടി അവിടെയില്ലെന്ന് കങ്കണയുടെ സ്റ്റാഫ്‌ പോലീസ് സംഘത്തെ അറിയിക്കുകയും ചെയ്തു. പേർസണൽ മെയിൽ ഐഡിയും ഇപ്പോഴത്തെ കോൺടാക്ട് വിവരങ്ങളും നൽകാൻ പറഞ്ഞ് പോലീസ് മുൻപ് അയച്ച സമൻസ് നടി നിരസിച്ചിരുന്നു. ജൂലൈ 4 ന് പോലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതും പാലിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പോലീസ് വീണ്ടും സമൻസ് അയച്ചത്. നടി ജന്മനാടായ ഹിമാചൽ പ്രദേശിലായിരുന്നെന്ന് വിശ്വസ്ത വൃത്തങ്ങൾ അറിയിച്ചു.

ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹർ സുശാന്ത് സിംഗ് രജ്പുത്തിനെ ഫ്ലോപ്പ് താരമായി പ്രഖ്യാപിക്കുകയും സുശാന്തിന്റെ 'ഡ്രൈവ്' എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന്  ഉറപ്പാക്കുകയും ചെയ്തുവെന്നും സുശാന്തിന്റെ കരിയർ നശിപ്പിക്കാൻ ആഗ്രഹിച്ച ആദിത്യ ചോപ്രയെ സഹായിക്കാനാണ് ജോഹർ ഇത് ചെയ്തതെന്നും നടി ആരോപിച്ചിരുന്നു. ബോളിവുഡിൽ പ്രചാരത്തിലുള്ള സ്വജനപക്ഷപാതത്തിന് ഇരയായിരുന്നു സുശാന്തെന്ന്,  അദ്ദേഹത്തിന്റെ മരണശേഷം നടി കുറ്റപ്പെടുത്തി.

സുഹൃത്തുക്കൾ, സഹപ്രവർത്തകർ, ഉദ്യോഗസ്ഥർ, വൈആർഎഫ് ചെയർമാൻ ആദിത്യ ചോപ്ര, ചലച്ചിത്ര നിർമ്മാതാവ് സഞ്ജയ് ലീല ബൻസാലി, ചലച്ചിത്ര നിരൂപകനും പത്രപ്രവർത്തകനുമായ രാജീവ് മസന്ദ്, മറ്റ് ഏതാനും ബോളിവുഡ് മാധ്യമപ്രവർത്തകർ എന്നിവരടക്കം ഇതുവരെ 39 ഓളം പേരുടെ മൊഴി പോലീസ്  രേഖപ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More