LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് ഇതുവരെ 14 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു; 9 ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,472 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയിത് 48,892 ആയിരുന്നു. പ്രതിദിന രോഗീ വര്‍ദ്ധന ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാല്പ്പതിനായിരത്തിനടുത്ത് സ്ഥിരത നിലനിനിര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ കണക്കു പ്രകാരം പ്രതിദിന നിരക്ക് വര്‍ദ്ധിച്ച് 50,000 ത്തിലേക്ക് കുതിക്കുകയാണ്.

അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 13,85,494 ലെത്തി. 8,86,235  പേര്‍ രോഗവിമുക്തരായി. 9,18,331 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. 

ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീലിനു മുകളില്‍ പോയിരിക്കുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 690 മരണം 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 690 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. ഇന്നലെയിത് 761ആയിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 32,096 ആയി. 

Contact the author

Web desk