LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രസീലില്‍ പ്രതിദിനം അറുപതിനായിരം കൊവിഡ്‌ രോഗികള്‍; ഇതുവരെ 24 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബ്രസിലിയ: ബ്രസീലില്‍  24 മണിക്കൂറിനുള്ളില്‍ അറുപതിനായിരത്തിനു മുകളിലും തൊട്ടുതാഴെയുമായാണ് കൊവിഡ്‌ രോഗികള്‍ വര്‍ദ്ധിക്കുന്നത്. വെള്ളിയാഴ്ച 67,860 ഉം 59,961ഉം പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചത്. എന്നാല്‍ തൊട്ടു മുന്‍പുള്ള ദിവസങ്ങളില്‍ ഇന്ത്യയുടെ പ്രതിദിന വര്ദ്ധനവിനെക്കാള്‍ കുറവായിരുന്നു ബ്രസീലിലെ നിരക്ക്.

ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 23,96,434 ആയി.അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍. 8,318 പേരാണ് ബ്രസീലില്‍ രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 6,92,458 കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.

ബ്രസീലില്‍ കൊവിഡ്‌ ബാധിച്ച് ഇതുവരെ 86,496 പേരാണ് മണപ്പെട്ടത്. പ്രതിദിന രോഗീവര്‍ദ്ധനവിന് ആനുപാതികമായി മരണനിരക്ക് ഉയരുന്നില്ല എന്നതാണ് ബ്രസീലിനുള്ള ആശ്വാസം. 16,17,480 പേര്‍ ഇതിനകം രാജ്യത്ത് രോഗ മുക്തരായി കഴിഞ്ഞു.

Contact the author

Web Desk