LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ബോളിവൂഡില്‍ എനിക്കെതിരെ ഒരു സംഘം പ്രവർത്തിക്കുന്നു'- എ. ആര്‍. റഹ്മാന്‍

ബോളിവുഡില്‍ ഒരു സംഘം തനിക്കെതിരായി  പ്രവർത്തിക്കുന്നതിനാൽ ഹിന്ദി ചലച്ചിത്രമേഖലയിൽ വേണ്ടത്ര പ്രോജെക്ടുകൾ  ലഭിക്കുന്നില്ലെന്ന് എ. ആർ. റഹ്മാൻ. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കൂടുതൽ ബോളിവുഡ് സിനിമകൾക്ക് സംഗീതം നല്‍കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടിയായി ബോളിവുഡിലെ ചില ആളുകൾ അദ്ദേഹത്തെക്കുറിച്ച് തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാണ് റഹ്മാൻ പറഞ്ഞത്. 

"നോക്കൂ, നല്ല സിനിമകൾ വേണ്ടെന്ന് ഞാൻ പറയാറില്ല. പക്ഷേ തെറ്റിദ്ധാരണകൾ കാരണം ചില തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്ന ഒരു സംഘം ഇവിടെയുണ്ടെന്ന് ഞാൻ കരുതുന്നു." റഹ്മാൻ പറഞ്ഞു. സുശാന്ത് സിംഗ് രാജ്പുത് നായകനായ ദിൽ ബെച്ചാരയുടെ സംവിധായകൻ മുകേഷ് ചബ്രയെ ബോളിവുഡിലെ ചില ആളുകൾ നിരവധി തവണ സിനിമക്ക് സംഗീതം നൽകാൻ തന്നെ സമീപിക്കരുതെന്ന് നിർദ്ദേശം നൽകിയതായി പറഞ്ഞുവെന്നും അഭിമുഖത്തിൽ എ ആർ റഹ്മാൻ വെളിപ്പെടുത്തി.

തന്നിൽ നിന്നും ആളുകൾ  പ്രതീക്ഷക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയാമെന്നും എന്നാൽ ബോളിവുഡിലെ “സംഘം” ആ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയാണെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More