LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌-19: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് 2.25 ലക്ഷം രോഗികള്‍

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,23,778 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 2,17,798 - 2,57,454 - 2,90,388 എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. അതിപ്പോള്‍ 3 ലക്ഷത്തിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. എന്നാല്‍ തൊട്ടുമുന്‍പത്തെ മൂന്നു ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെയും ഇന്നലത്തേയും രോഗീ നിരക്ക് അല്പം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ കണക്കനുസരിച്ച് 1,66,44,067 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 66,577 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 1,02,32,050 പേര്‍ ഇതിനകം രോഗവിമുക്തരായി. 57,55,467 പേര്‍ നിലവില്‍ ചികിത്സയിലാണ്.

രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്. എന്നാല്‍ പ്രതിദിനം 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ഇത് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. കൊവിഡ്‌ രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ മാത്രം പ്രതിദിനം ഏകദേശം ഒരു ലക്ഷത്തിലധികം രോഗികളാണ് ദിനേന ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ 4,294 മരണം 

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,294  പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ 3,804 - 5,677 - 6,296  എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. തൊട്ടുമുന്‍പുള്ള ദിവസങ്ങളിലെ നിരക്കിനേക്കാള്‍ കുറവാണ് ഇന്നത്തെയും ഇന്നലത്തേയും നിരക്ക്. പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

ലോകത്താകെ നടക്കുന്ന കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ചികിത്സ രംഗത്തെ ഗവേഷണങ്ങളും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാന്‍ കാരണം. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 6,56, 550 ആയി.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More