LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്ലസ് വൺ പ്രവേശനം; ഇന്ന് വൈകിട്ട് അഞ്ചുമുതൽ അപേക്ഷിക്കാം

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഏകജാലക അപേക്ഷകൾ ഇന്ന് വൈകിട്ട് അഞ്ചുമുതൽ ഓൺലൈനായി നൽകാം. https://www.hscap.kerala.gov.in എന്ന വെബ്‌സെറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. ഏകജാലക അപേക്ഷയാണ് സമർപ്പിക്കാൻ സാധിക്കുക. കോവിഡ് പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈനായാണു നടപടികൾ. പ്രിന്റ് ഔട്ട് ആവശ്യമില്ല. ആപ്ലിക്കേഷൻ ഫീസ് അഡ്മിഷൻ സമയത്തു നല്‍കിയാല്‍ മതി. 

കോവിഡ് ആശങ്കയിൽ എൻട്രൻസ് പരിശീലനത്തിനും മറ്റുമായി ജില്ലയ്ക്ക് പുറത്തേക്ക് അഡ്മിഷനു ശ്രമിക്കുന്നവരുടെ എണ്ണം കുറഞ്ഞാലും മതിയായ സീറ്റുകൾ ഉണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പ്രവേശന നടപടികൾ ലളിതമാക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. 3,61,746 സീറ്റുകളാണ് ഇപ്പോൾ ഉള്ളത്. 4.17 ലക്ഷം വിദ്യാർഥികൾ ഉപരിപഠന യോഗ്യത നേടിയിട്ടുണ്ട്. ട്രയൽ അലോട്ട്മെന്റ് ഓഗസ്റ്റ് 18 നും ആദ്യ അലോട്ട്മെന്റ് ഓഗസ്റ്റ് 24നും നടക്കും. ക്ലാസുകൾ എന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനം പിന്നീട് എടുക്കും.

Contact the author

News Desk

Recent Posts

National Desk 4 years ago
Education

ജെഎന്‍യുവിലെ ആദ്യ വനിതാ വിസിയായി നിയമിക്കപ്പെട്ടത് ഗോഡ്‌സെ ആരാധിക

More
More
Web Desk 4 years ago
Education

മുഗൾ രാജാക്കന്മാരുടെ ചരിത്രം ഒഴിവാക്കണമെന്ന കേന്ദ്രനിർദേശം കേരളം തള്ളും

More
More
Web Desk 4 years ago
Education

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

More
More
Web Desk 4 years ago
Education

പ്ലസ്‌ വണ്‍ പ്രവേശന നടപടികള്‍ ഓഗസ്റ്റ്‌ 17-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 4 years ago
Education

ഹയര്‍സെക്കന്‍ഡറി സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി

More
More
Web Desk 4 years ago
Education

സി.ബി.എസ്.ഇ പ്ലസ്‌ ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37 ശതമാനം വിജയം

More
More