LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പക്ക് കൊവിഡ്‌; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബംഗലുരു: കര്‍ണ്ണാടക മുഖ്യമന്ത്രിയും ബിജെപിയുടെ ദക്ഷിണേന്ത്യയിലെ മുതിര്‍ന്ന നേതാവുമായ ബി.എസ്.യദിയൂരപ്പയ്ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയെ മണിപ്പാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിയുടെ നില ത്രിപ്തികരമാണെന്നും തങ്ങളുടെ മെഡിക്കല്‍ സംഘം മുഖ്യമന്ത്രിയുടെ ആരോഗ്യ നില സൂക്ഷമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മണിപ്പാല്‍ മെഡിക്കല്‍  കോളേജ് ആശുപത്രി പ്രത്യേക ബുള്ളറ്റിനില്‍ വ്യക്തമാക്കി. 77 കാരനായ. യദിയൂരപ്പയുടെ കൂടെ കൊവിഡ്‌ ടെസ്റ്റ്‌ പോസിറ്റീവായ  മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

തനിക്ക് കൊവിഡ്‌ സ്ഥിരീകരിച്ച വിവരം യദിയൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചു.  കൊവിഡ്‌ ടെസ്റ്റ്‌ പോസിറ്റീവായതിനാല്‍ താന്‍ ആശുപത്രിയിലേക്ക് മാറുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ''എന്‍റെ ആരോഗ്യ നില തൃപ്തികരമാണ്. ഞാനുമായി സമ്പര്‍ക്കം  പുലര്‍ത്തിയ എല്ലാവരും ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്നും പരിശോധനയ്ക്ക് വിധേയമാകണം''-  ബി.എസ്.യദിയൂരപ്പ തന്റെ ട്വിറ്റര്‍ കുറിപ്പിലൂടെ അഭ്യര്ഥിച്ചു 

കര്‍ണാടകയില്‍ ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 1,34,819 ആയി. 2,496 പേര്‍ ഇതിനകം മരണപ്പെട്ടു.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, തമിള്‍നാട് ഗവന്നാര്‍ ബനവാരിലാല്‍ പുരോഹിത് എന്നിവര്‍ക്ക് ഇന്നലെ കൊവിഡ്‌ സ്ഥിരീകരിച്ചിരുന്നു. മാഷ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ്  സിംഗ് ചൌഹാനും കൊവിഡ് ബാധിച്ച് ആശുപത്രിയിലാണ്. 

Contact the author

national desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More