LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,90,827 പേര്‍ക്ക് കൊവിഡ്‌

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,90,827  പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 2,66,314 - 2,09,941- 4,78,685 - 2,54,454 എന്നിങ്ങനെയുമായിരുന്നു പ്രതിദിന നിരക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ  താഴ്ന്നിരുന്നു. എന്നാല്‍ ഇന്നത് വീണ്ടും 3 ലക്ഷത്തിനടുത്തേക്ക് എത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,89,99,988 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

ലോകത്താകെ നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 65,490 പേരാണ് 1,21,87,188 പേര്‍ ഇതിനകം രോഗവിമുക്തരായി. 61,01,177 പേര്‍ നിലവില്‍ ചികിത്സയിലാണ്. രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്. എന്നാല്‍ പ്രതിദിനം 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനുള്ളില്‍ 7,185 മരണം 

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,185 പേരാണ് ലോകത്താകെ മരണപ്പെട്ടത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി 7,258, 4,395 പേരും തൊട്ടു മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 9,900 പേരുമാണ് മരണപ്പെട്ടത്.  വെള്ളിയാഴ്ച്ചക്ക് മുന്‍പുള്ള ആറുദിവസങ്ങളില്‍ 5,700 - 6,926 - 4,294, 3,804 - 5,677 - 6,296  എന്നിങ്ങനെയായിരുന്നു നിരക്കുകള്‍. 

ലോകത്താകെ നടക്കുന്ന കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ചികിത്സാ രംഗത്തെ ഗവേഷണങ്ങളും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയും മൂലം പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 7,11,623, ആയി. 

Contact the author

Web Desk