LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 53,016 പേര്‍ക്ക് കൊവിഡ്‌; 887 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 53,016 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുദിവസങ്ങളായി അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇന്ന് കുറഞ്ഞിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 22,67,153 ലെത്തി.15,81,640 പേര്‍ രോഗവിമുക്തരായി. മഹാരാഷ്ട്രയിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ 887 മരണം 

കഴിഞ്ഞ 24  മണിക്കൂറിനുള്ളില്‍ 887  പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. തൊട്ടു മുന്‍പുള്ള 4 ദിവസങ്ങളിലായി 901,-916,- 885,- 810 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 45,353 ആയി.  രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.

റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ, പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ മുകളിലേക്ക് എത്തിയിരിക്കുകയാണ്.

Contact the author

Web Desk