LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,30,400 പേര്‍ക്ക് കൊവിഡ്‌

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,30,400 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പിലുള്ള ആറു ദിവസങ്ങളിലായി 2,61,694 -2,90,827 - 2,66,314 - 2,09,941- 4,78,685 - 2,54,454 എന്നിങ്ങനെയുമായിരുന്നു പ്രതിദിന നിരക്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,02,54 ,685 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ലോകത്താകെ നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 64 ,538  പേരാണ്. 1,31,18,618 പേര്‍ ഇതിനകം രോഗവിമുക്തരായി. 63,97,137 പേര്‍ നിലവില്‍ ചികിത്സയിലാണ്. രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്. എന്നാല്‍ പ്രതിദിനം 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനുള്ളില്‍ 4,934 മരണം 

കൊവിഡ്-19 മൂലം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,934 പേരാണ് ലോകത്താകെ മരണപ്പെട്ടത്. തൊട്ടു മുന്‍പത്തെ 4  ദിവസങ്ങളിലായി 6,096 - 7,185 -7,258,- 4,395 പേരും അതിനു തൊട്ടു മുന്‍പുള്ള 48 മണിക്കൂറിനുള്ളില്‍ 9,900 പേരുമാണ് മരണപ്പെട്ടത്.  

ലോകത്താകെ നടക്കുന്ന കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ചികിത്സാ രംഗത്തെ ഗവേഷണങ്ങളും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയും മൂലം പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 7,38,930 ആയി 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More