LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മൂന്ന് സേനാ വിഭാഗങ്ങളെയും യോജിപ്പിച്ച് 'തിയറ്റര്‍ കമാന്‍ഡ്'- ബിപിന്‍ റാവത്ത്

ഡല്‍ഹി: പുതുവത്സര ദിനത്തില്‍ ഇന്ത്യയിലെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. കര - നാവിക - വ്യോമ സേനകളുടെ സംയുക്ത കമാന്‍ഡുകളാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. വിദൂര സമുദ്ര സൈനിക മേഖലകളെ ബന്ധിപ്പിച്ചുള്ള പെനിന്‍സുലാര്‍ നേവല്‍ കമാന്‍ഡും നടപ്പില്‍ വരുത്താനുദ്ദേശിക്കുന്ന പ്രധാനപ്പെട്ട പരിഷ്ക്കരണ ങ്ങളിലൊന്നാണ്. ഭാവി  വെല്ലുവിളികള്‍ നേരിടാന്‍ രാജ്യത്തെ സജ്ജമാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇത്തരം പരിഷ്ക്കരണങ്ങള്‍ കൊണ്ടുവരുന്നതെന്ന് സംയുക്ത സൈനിക മേധാവി വ്യക്തമാക്കുന്നു.

നിലവില്‍ കര - നാവിക - വ്യോമ സേനാ വിഭാഗങ്ങള്‍ക്ക് പ്രത്യേകം  കമാന്‍ഡുകളാണ് ഉള്ളത്. മൂന്ന് സേനകള്‍ക്ക് മേധാവികളായി മൂന്നു പേരും ഉണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായാണ് സംയുക്ത സേനാ മേധാവിയുടെ  തസ്തിക മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ മൂന്നു സേനാവിഭാഗങ്ങളെയും സംയോജിപ്പിച്ചുള്ള പരിഷ്കാരങ്ങള്‍ക്കാണ് ജനറല്‍ ബിപിന്‍ റാവത്ത് ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ഇതനുസരിച്ച് രണ്ടുവര്‍ഷത്തിനുള്ളില്‍ അഞ്ച് തിയറ്റര്‍ കമാന്‍ഡുകള്‍ നിലവില്‍ വരും. ജമ്മു കാഷ്മീരിനായി പ്രത്യേക തിയറ്റര്‍ കമാന്‍ഡ് രൂപീകരിക്കും. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള  രാജ്യാതിര്‍ത്തി ഈ കമാന്‍ഡിന്‍റെ നിരീക്ഷണത്തിലായിരിക്കും. 2022-ഓടെ ഇത് നിലവില്‍ വരുമെന്നാണ് കരുതുന്നത്.

സമുദ്ര സുരക്ഷ കണക്കിലെടുത്ത് രൂപീകരിക്കുന്ന  പെനിന്‍സുലാര്‍ കമാന്‍ഡ് രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ സമുദ്ര മേഖലയേയും കിഴക്കന്‍ സമുദ്ര മേഖലയേയും ബന്ധിപ്പിക്കുന്ന നാവിക സേനാവിഭാഗങ്ങളുടെ ഏകോപനമാണ് ലക്ഷ്യം വെക്കുന്നത്. കടല്‍മാര്‍ഗ്ഗമുള്ള  ഭീഷണികള്‍ നേരിടാന്‍ ഉദ്ദേശിച്ചു രൂപീകരിക്കുന്ന പെനിന്‍സുലാര്‍ കമാന്‍ഡിനൊപ്പം വ്യോമസേനയുടെ വ്യോമ പ്രതിരോധ കമാന്‍ഡും ഉണ്ടാകും. ഇതോടൊപ്പം സംയ്ക്ത (തിയറ്റര്‍) കമാന്‍ഡുകളുടെ ഭാവി ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിശീലന, സേനാവിന്യാസ കമാന്‍ഡുകളും രൂപീകരിക്കും. സൈനിക വിഭവങ്ങള്‍ പരമാവധി  ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള മാറ്റങ്ങളാണ് ജനറല്‍ ബിപിന്‍ റാവത്ത് പുതിയ പരിഷ്ക്കരണങ്ങ  ളിലൂടെ ലക്ഷ്യം വെക്കുന്നത് എന്നാണ് സൈനിക വിദഗ്ധര്‍ നിരീക്ഷിക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ മൂന്ന് സേനാ വിഭാഗങ്ങളുടെയും സംയോജനവും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്.  

Contact the author

News Desk