LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ന് 1968 പേര്‍ക്ക് കൊവിഡ്; 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 356 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 198 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 124 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 35 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 394 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 328 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 182 പേര്‍ക്കും, എറണാകുളം ജില്ലയിലെ 138 പേര്‍ക്കും, കോട്ടയം ജില്ലയിലെ 115 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 108 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 95 പേര്‍ക്കും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ 79 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 67 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 66 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 34 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 29 പേര്‍ക്കും, വയനാട് ജില്ലയിലെ 23 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 21, മലപ്പുറം ജില്ലയിലെ 9, എറണാകുളം, കോഴിക്കോട് ജില്ലകളിലെ 4 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 3, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജിവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 230 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 75 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 121 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 91 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 108 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 257 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 154 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്.ഇതോടെ 18,123 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,828 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,73,189 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,58,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,646 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2198 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,010 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 13,12,992 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,55,984 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

Contact the author

News Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More