ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,39,123 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുമുന്‍പുള്ള നാലുദിവസങ്ങളില്‍ 9,98,482 ആയിരുന്നു നിരക്ക്. അതിനുമുന്പുള്ള 10 ദിവസങ്ങളിലെ കണക്കുപ്രകാരം 2,61,960 -2,62,549 - 2,89,739 -2,30,400 -2,61,694 -2,90,827 - 2,66,314 - 2,09,941- 4,78,685 - 2,54,454 എന്നിങ്ങനെയുമായിരുന്നു പ്രതിദിന നിരക്കുകള്‍. ഈ മാസം തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരുന്നു. രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്. എന്നാല്‍ പ്രതിദിനം 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 2,23,06,538 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്താകെ നിലവില്‍ കൊവിഡ്-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 62 ,043 പേരാണ്.1,50,47,779 പേര് ഇതിനകം രോഗവിമുക്തരായി. 64,74,406 പേര് നിലവില്‍ ചികിത്സയിലാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,672 മരണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ 6,672 പേരാണ് കൊവിഡ് ബാധിച്ചു മരണപ്പെട്ടത്.
ലോകത്താകെ നടക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ചികിത്സാ രംഗത്തെ ഗവേഷണങ്ങളും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയും മൂലം പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 7,84,353 ആയി.