ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 71,572 പേര്‍ക്കാണ് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 66,784 തൊട്ടുമുന്‍പുള്ള 48 മണിക്കൂറില്‍ 1,37,914 ഉം ബുധനാഴ്ച 62,220 ഉം ആയിരുന്നു നിരക്ക്. കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ നിരക്കനുസരിച്ച് പ്രതിദിന രോഗീ വര്‍ദ്ധന എഴുപതിനായിരത്തിനുമുകളിലെക്ക് നീങ്ങുകയാണ്.
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 30,44,940 ലെത്തി. 22,80,566 പേര് രോഗവിമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ്-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം മൂന്നാമാതായാണ് ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഇന്ത്യയുടെ ഇപ്പോഴത്തെ പ്രതിദിന രോഗീ വര്‍ദ്ധനവ് മേല്‍ പറഞ്ഞ രണ്ടു രാജ്യങ്ങളെക്കാള്‍ കൂടുതലാണ്. ഇത് തുടര്‍ന്നാല്‍ ലോക പട്ടികയില്‍ ഇന്ത്യ അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളെ പുറന്തള്ളാനുള്ള സാധ്യതയാണ് കാണുന്നത്.
24 മണിക്കൂറിനുള്ളില്‍ 918 മരണം
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 918 പേരാണ് രാജ്യത്ത് കൊവിഡ്-19 മൂലം മരണമടഞ്ഞത്. ഇന്നലെയിത് 941ഉം തൊട്ടു മുന്‍പുള്ള അഞ്ചു ദിവസങ്ങളില്‍ 4083 പേരുമാണ് മരണപ്പെട്ടത്. അതിനു തൊട്ടു മുന്‍പുള്ള 8 ദിവസങ്ങളിലെ കണക്കുപ്രകാരം 1,015- 922 - 863, - 887. -901,-916,- 885,- 810 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍. അതായത് കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുപ്രകാരം രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് മരണം 900 ആണെന്ന് പറയാം. ഇത് ആയിരത്തിലെത്താനുള്ള പ്രവണതയാണ് കാണുന്നത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണം 56,846 ആയി. രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്.