കേരളത്തില്‍ കൊവിഡ് ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം ഉയരുന്നു. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്നലെ രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 15, എറണാകുളം ജില്ലയിലെ 11, തിരുവനന്തപുരം ജില്ലയിലെ 10, കണ്ണൂര്‍ ജില്ലയിലെ 5, പത്തനംതിട്ട ജില്ലയിലെ 3, തൃശൂര്‍ ജില്ലയിലെ 2, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
ജൂലൈ 11 മുതല്‍ 31 വരെയുള്ള കാലയളവിൽ 441 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട കണകുകള്‍ സൂചിപ്പിക്കുന്നു. നഴ്സുമാര്‍, ആശുപത്രി ജീവനക്കാര്‍, ഡോക്ടര്‍മാര്‍, ഹെൽത്ത് ഇൻസ്പെക്ടര്‍മാര്‍, ആശാ പ്രവര്‍ത്തകര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങി എല്ലാ വിഭാഗം ആളുകള്‍ക്കും രോഗം ബാധിക്കുന്നുണ്ട്.
അതേസമയം, ഇന്നലെ 2375 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലായിരുന്ന പേരുടെ 1456 പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ മരണം 244 ആയി.