LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; 24 മണിക്കൂറിനുള്ളില്‍ ലോകത്ത് 2,67,511രോഗികള്‍

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്ത് 2,67,511പേര്‍ക്കാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങല്‍ 2,17,130,- 2,15,696 എന്നിങ്ങനെയായിരുന്നു നിരക്ക്. ഇതോടെ ലോകത്താകെ ഇതുവരെ കൊവിഡ്‌-19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,59,00,705 ആയി. ഈ മാസം തുടര്‍ച്ചയായി 2.5 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. ഇടയ്ക്ക് 3 ലക്ഷത്തിലേക്ക് ഉയര്‍ന്നിരുന്ന നിരക്ക് പിന്നീട് 2.5 ലക്ഷത്തിലേക്ക് തന്നെ താഴ്ന്നിരുന്നു. രോഗ വ്യാപനം ലോകത്താകെ ശക്തമായ രീതിയില്‍ തുടരുകയാണ്.

ലോകത്താകെ നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത് 60,546 പേരാണ്.1,81,93,612 പേര്‍ ഇതിനകം രോഗവിമുക്തരായി. 68,45,842 പേര്‍ നിലവില്‍ ചികിത്സയിലാണ്.

24 മണിക്കൂറിനുള്ളില്‍ 6504  മരണം

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6504 പേരാണ് കൊവിഡ്‌ മൂലം മരണപ്പെട്ടത്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ 3,648,- 3708 എന്നിങ്ങനെയായിരുന്നു നിരക്ക്. പ്രതിദിനം 2 മുതല്‍ 3 ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുമ്പോഴും മരണനിരക്ക് അതിനനുസരിച്ച് ഉയരുന്നില്ല എന്നു മാത്രമല്ല നിരക്കില്‍ കുറവാണ് രേഖപ്പെടുത്തുന്നത്.

ലോകത്താകെ നടക്കുന്ന കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും ചികിത്സാ രംഗത്തെ ഗവേഷണങ്ങളും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയും മൂലം പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 8,61,251 ആയി.

Contact the author

Web Desk