LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആധാറും തിരിച്ചറിയല്‍ കാര്‍ഡും ലിങ്ക് ചെയ്യാന്‍ നിയമ ഭേദഗതി

ദല്‍ഹി: സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുത് എന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമ ഭേദഗതിക്കൊരുങ്ങുന്നു. ആധാര്‍ കാര്‍ഡും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാനാണ്‌ തീരുമാനം. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തും. ഭേദഗതിയുടെ കരടിന്‍മേല്‍ അടുത്ത ആഴ്ചയോടെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.

തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ആവശ്യം പരിഗണിച്ചാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. വ്യാജ വോട്ടര്‍മാരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ നിയമ ഭേദഗതി ആവശ്യമാണെന്നാണ് കമ്മീഷന്‍റെ അഭിപ്രായം.

നിലവില്‍ 35 കോടിയോളം വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഇതിനെതിരായ  സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍  നിര്‍ത്തി വെക്കുകയായിരുന്നു.


Contact the author

Web Desk