കൊറോണ വൈറസ് വാക്സിന് നിര്‍മ്മാണത്തില്‍ ഇന്ത്യയെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഇന്ത്യ ഒരു മുന്‍നിര വാക്സിന് നിര്‍മ്മാതാവാണ്, കൊവിഡ്-19 വാക്സിന് നിര്‍മ്മിക്കുന്നതിന് ഇന്ത്യയുടെ സഹകരണം ആവശ്യമാണെന്നും ബില്‍ ഗേറ്റ്സ് പിടിഐയോട് പറഞ്ഞു.
കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യ ഒരു വാക്സിന് പുറത്തിറക്കാന്‍ താന്‍ ആഗ്രഹിക്കുന്നു, അത് വളരെ ഫലപ്രദവും വളരെ സുരക്ഷിതവുമായിരിക്കും, അടുത്ത വര്‍ഷം ഇന്ത്യ വന്‍ തോതില്‍ തന്നെ കൊവിഡ് വാക്സിന് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബില്‍ ഗേറ്റ്സ് പറഞ്ഞു.
വാക്സിനുകള്‍ നിര്‍മ്മിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനും അവ മറ്റു രാജ്യങ്ങളിലേക്ക് അയയ്ക്കാനും ഇന്ത്യ തയ്യാറാകുന്നത് നിര്‍ണായകമാണെന്നും ബില്‍ ഗേറ്റ്സ് കൂട്ടി ചേര്‍ത്തു.