LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 24 സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ നടന്ന താലിബാന്‍ തീവ്രവാദി ആക്രമണത്തില്‍ 57 അഫ്ഗാന്‍ സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധ്യ പ്രവിശ്യയായ ഉറുസ്ഗാനിലെ സുരക്ഷാ ചെക്ക് പോസ്റ്റുകള്‍ക്ക് നേരെയായിരുന്നു താലിബാന്‍ ആക്രമണം. ഒരാഴ്ച മുമ്പായിരുന്നു അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരും താലിബാനും തമ്മില്‍ ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയത്. 

ഏറ്റുമുട്ടലില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതായി ഡെപ്യൂട്ടി ഗവര്‍ണര്‍ സയ്യിദ് മുഹമ്മദ് സദാത് സ്ഥിരീകരിച്ചു. ബാഗ്ലാന്‍, തഖാര്‍, ഹെല്‍മണ്ട്, കപിസ, ബാല്‍ക്ക്, മൈതാന്‍ വാര്‍ഡക്, കുണ്ടുസ് എന്നീ പ്രവിശ്യകളിലും ഏറ്റുമുട്ടലുകള്‍ നടന്നതായി റിപ്പോര്‍ട്ടുണ്ട്. ബാല്‍ഖില്‍, അഫ്ഗാനിസ്ഥാന്‍ ചാരസംഘടനയിലെ മൂന്ന് അംഗങ്ങളെ താലിബാന്‍ ബന്ദികളാക്കിയതായി വക്താവ്  അറിയിച്ചു.

കുണ്ടുസ്, തഖാര്‍, ബാഗ്ലാന്‍ പ്രവിശ്യകളില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 54 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് പമിര്‍ മിലിട്ടറി കോര്‍പ്സിന്റെ വക്താവ് പറഞ്ഞു. മൈതാന്‍ വാര്‍ഡക്കില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍, 26 താലിബാന്‍  തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രവിശ്യാ ഗവണ്‍മെന്റ് വക്താവ് മുഹിബുള്ള ഷെരീഫ്‌സാ വെളിപ്പെടുത്തി. എന്നാല്‍ തങ്ങളുടെ ഭാഗത്ത് ആള്‍ നാശം സംഭവിച്ചിട്ടില്ലെന്ന് താലിബാന്‍ അവകാശപ്പെട്ടു. 

Contact the author

Web Desk