LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മരണ നിരക്ക് ഉയരും; വരും ദിവസങ്ങള്‍ നിര്‍ണ്ണായകം - മന്ത്രി കെ. കെ. ശൈലജ

തിരുവനന്തപുരം: കൊവിഡ്‌ -19 ബാധിച്ചുള്ള മരണം സംസ്ഥാനത്ത് വര്‍ദ്ധികാന്‍ സാധ്യതയുണ്ടെന്നും വരും ദിവസങ്ങള്‍ കേരളത്തെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കൊവിഡിന്റെ രാണ്ടാം തരംഗമാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കൊവിഡ്‌ പ്രതിരോധത്തില്‍ അനുസരണക്കേട്‌ ഉണ്ടായത് രോഗ വ്യാപനം വര്‍ദ്ധിച്ചു. സമരങ്ങള്‍ കൂടിയതോടെ രോഗികളുടെ ഈന്നം വന്‍തോതില്‍ വര്‍ദ്ധിച്ചതായും ആരോഗ്യമന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

സംസ്ഥാനത്ത് രോഗ പരിശോധന കൂടുതലാണ്. ആശുപത്രി കളില്‍ എത്തുന്നവരെ കൊവിഡ്‌ നെഗറ്റീവായാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യൂ. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ രോഗ ലക്ഷണമില്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യന്ന രീതിയുണ്ടെന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്ക് വളരെ കുറവാണ്. എല്ലാവര്‍ക്കും രോഗം വന്നു ഭേദമാകട്ടെ എന്ന സമീപനമല്ല കേരളം സ്വീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 656 പേരാണ് കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടത്. ശതമാനാടിസ്ഥാനത്തില്‍ കേരളത്തിന്റെ മരണനിരക്ക് 0.39 ആണ്. 40 വയസ്സുവരെയുള്ളവരാണ് രോഗം ബാധിച്ചവരില്‍ ഏറെയും. എന്നാല്‍ മരണപ്പെട്ടവരില്‍ എഴുപത് ശതമാനത്തിലധികം പേരും 60 വയസ്സിനു മുകളിലുള്ളവരായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ ഒരുലക്ഷത്തി അറുപത്തിയെഴായിരത്തിലധികം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചപ്പോള്‍ ഒരുലക്ഷത്തി പതിനാലായിരത്തിലധികം പേര്‍ രോഗവിമുക്തരായി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കേരളത്തിന്റെ മാതൃക ശരിയായിരുന്നു എന്നാണ് തെളിയുന്നത് എന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More