LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാബ്റി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്ന് സീതാറാം യെച്ചൂരി

ബാബറി മസ്ജിദ് തകർത്ത കേസിലെ ലക്നൗ സിബിഐ കോടതിയുടെ വിധി നീതിയുടെ സമ്പൂർണ വഞ്ചനയെന്ന് സിപിഎം ജനറൽ സെക്രട്ടറി  സീതാറാം യെച്ചൂരി. നീതിയുടെ സമ്പൂർണ വഞ്ചന. ബാബറി മസ്ജിദ് പൊളിച്ചതിൽ ക്രിമിൽ ​ഗൂഡാലോന ചുമത്തിയവരെ കുറ്റവിമുക്തമരാക്കി.  ഇത് സ്വയം പൊട്ടിത്തെറിച്ചാതാണോ? ബാബറി മസ്ജിദ് പൊളിച്ചത് നിയമലംഘനമാമെന്ന് അക്കാലത്തെ സിജെഐയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഈ വിധി നാണക്കേട് എന്നാണ് യെച്ചൂരി ട്വിറ്ററിൽ എഴുതിയത്. 

ബാബറി മസ്ജിദ് പൊളിച്ച കേസിൽ ​ഗൂഡാലോചന നടത്തിയ 32 പ്രതികളെ വെറുതെ വിട്ട സിബിഐ കോടതിയുടെ വിധി ദേശീയ രാഷ്ട്രീയത്തിൽ വലിയതോതിൽ ചർച്ചയാവുകയാണ്. 

ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്.  'പള്ളി തകര്‍ത്തത് പ്രത്യേക സാഹചര്യത്തിലാണ്. സിബിഐ ഹാജരാക്കിയ തെളിവുകളുടെ ആധികാരികത തെളിയിക്കാനായില്ല. സാമൂഹിക വിരുദ്ധരാണ് അക്രമം നടത്തിയത്. അദ്വാനിയാദക്കമുള്ളവര്‍ അക്രമികളെ തടയാനാണ് ശ്രമിച്ചത്' -2000 പേജുകളുള്ള വിധിന്യായത്തില്‍ പറയുന്നു.

ഇന്ത്യയുടെ മതേതരമൂല്യങ്ങൾക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6 ലെ ആ സംഭവം. രണ്ടു വര്‍ഷംകൊണ്ട് 351 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. 600 രേഖകൾ പരിശോധിച്ചു. ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യയിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ ഉള്‍പ്പെട്ടത്. കുറ്റപത്രത്തിൽ ആകെ 49 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ 17 പേർ മരിച്ചു. ബാക്കി 32 പ്രതികളാണ് വിചാരണ നേരിട്ടത്. 

1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദിനു സമീപത്തുവച്ച് നടത്തിയ പ്രസംഗത്തിലൂടെ കര്‍സേവകരെ മസ്ജിദ് തകര്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നതായിരുന്നു ജോഷിക്കും അദ്വാനിക്കുമെതിരേയുള്ള കുറ്റം. ജൂലൈ 24 ന് അദ്വാനി ഇതു സംബന്ധിച്ച് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട് കോടതി നൂറ് ചോദ്യങ്ങള്‍ ചോദിച്ചു. അതിനു തൊട്ടു മുന്‍ ദിവസം ജോഷിയും കോടതിയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഹാജരായി. രണ്ടു പേരും കുറ്റം നിഷേധിക്കുകയാണ് ഉണ്ടായത്.

Contact the author

Web Desk