സുഡാനി ഫ്രം നൈജീരിക്ക് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഹലാല്‍ ലവ് സ്റ്റോറിയുടെ ടീസർ പുറത്തിറങ്ങി. ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പ്രേക്ഷകരുടെ മുൻപിലെത്തുക. ഒക്ടോബർ 15നാണ് ചിത്രത്തിന്റെ റിലീസ് എന്നാണ് വിവരം. ഇന്ദ്രജിത് സുകുമാരന്‍, ജോജു ജോര്‍ജ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്, സൌബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് തുടങ്ങിയവരാണ് സിനിമയിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ സംവിധായകനും മുഹ്സിൻ പരാരിയും ചേർന്നാണ് രചിച്ചത്. പപ്പായ സിനിമാസിന്റെ ബാനറില്‍ ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തിരി സ്നേഹവും ഒത്തിരി രസവും എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് അടക്കമുള്ളവർ ടീസർ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.