LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്കൂളുകള്‍ തുറക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാല്‍ ക്ലാസ് മുറികളിൽ പഠനം ആരംഭിക്കാൻ അല്പം കൂടെ കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്ലാസ് റൂം പഠനത്തിനു പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. എന്നാല്‍ അങ്ങിനെ ചെയ്യാന്‍ നാം നിർബന്ധിതരായതാണ്. ക്ലാസുകൾ തുറക്കുന്നതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനാണ് ഓൺലൈൻ നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഈ മാസം 15-നുശേഷം സംസ്ഥാനങ്ങൾക്ക് സ്കൂൾ തുറക്കുന്നതു തീരുമാനിക്കാമെന്ന് കേന്ദ്രം നിർദേശിച്ചിരുന്നു. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ തിയേറ്ററുകളും മള്‍ട്ടി പ്ലക്സുകളും തുറക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവ രണ്ടും വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Contact the author

News Desk