LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് പ്രായ ഭേദമന്യേ പകരുമെന്ന് ശാസ്ത്രലോകം

കൊവിഡ് ബാധിക്കുന്നത് വ്യക്തിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് ശാസ്ത്രലോകം. രോഗലക്ഷണങ്ങളും രോഗത്തിന്റെ തീവ്രതയും പ്രായത്തെ അടിസ്ഥാനമാക്കിയാണെങ്കിലും  കൊവിഡ് പ്രായ ഭേദമന്യേ പകരുമെന്ന് വിദഗ്ദർ അറിയിച്ചു. മുതിർന്ന വ്യക്തികളിൽ കൊവിഡ് ലക്ഷണങ്ങൾ രൂക്ഷമായിരിക്കുമെന്നും മരണ സാധ്യത കൂടുതലാണെന്നും മുൻപേ തെളിയിക്കപ്പെട്ടിരുന്നു.

പ്രായമായവരിൽ കൊവിഡ് മരണ സാധ്യത വർദ്ധിക്കാൻ രണ്ട് കാരണങ്ങളാണ് വിദഗ്ദർ കണ്ടെത്തിയത്.ഒന്ന് പ്രായത്തിനനുസരിച്ചും മറ്റൊന്ന് അവരുടെ വാർദ്ധക്യ സഹജമായ രോഗങ്ങളുടെ തീവ്രതക്കനുസരിച്ചും. എന്നാൽ, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഹോക്കൈഡോ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ഉൾപ്പെടുന്ന സംഘമാണ് ജപ്പാൻ, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഈ നിഗമനത്തിലെത്തിയത്.

Contact the author

Web Desk