LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമ്മയില്‍ നിന്നും നവജാതശിശുവിന് കൊവിഡ് പകരില്ലെന്ന് വിദഗ്ദർ

പ്രാഥമിക പ്രതിരോധ നടപടികൾ സ്വീകരിച്ചാൽ അമ്മയില്‍ നിന്നും നവജാതശിശുവിന് കൊവിഡ് പകരില്ലെന്ന് വിദഗ്ദർ. കോളംബിയ സർവകലാശാലയും ന്യൂ യോർക്കിലെ കുട്ടികളുടെ ആശുപത്രിയായ മോർഗൻ സ്റ്റാൻലിയും ചേർന്ന് നടത്തിയ പഠനത്തിലാണ് റിപ്പോർട്ട്‌.

കൈകളും മാറും വൃത്തിയായി സൂക്ഷിക്കുന്നതും മാസ്ക് ധരിക്കുന്നതും അമ്മമാരിൽ നിന്നും കുഞ്ഞുങ്ങൾക്ക് കൊവിഡ് പകരുന്നത് തടയാമെന്ന് പഠനം ചൂണ്ടിക്കാട്ടി. നവജാത ശിശുക്കള്‍ക്ക് മുലയൂട്ടുന്നത് കൊവിഡ്‌ പകരാന്‍ കാരണമാകില്ലെന്നും പഠനം പറയുന്നു. കൊവിഡ് ബാധിതരായ 101 അമ്മമാരെയും അവരുടെ നവജാത ശിശുക്കളെയുമാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. മാർച്ച്‌ 13 മുതൽ ഏപ്രിൽ 24 വരെ നടത്തിയ പഠനത്തിനൊടുവിലാണ് സംഘം നിഗമനത്തിലേത്തിയത്.

കൃത്യമായ അകലത്തിൽ കുഞ്ഞിനെ കിടത്തുകയും മുളയൂട്ടുന്നതിനു മുൻപായി കൈകളും മാറും നിർബന്ധമായും അണുവിമുക്തമാക്കിയതും കുട്ടികൾക്ക് കൊവിഡ് വരുന്നത് തടഞ്ഞതായി ശാസ്ത്രജ്ഞർ അറിയിച്ചു.

Contact the author

Science Desk

Recent Posts

Web Desk 3 years ago
Science

ഭൂമിക്ക് സമാനം; സമുദ്രങ്ങള്‍ നിറഞ്ഞ പുതിയ ഗ്രഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ജെയിംസ് വെബ് പകര്‍ത്തിയ വ്യാഴത്തിന്‍റെ ചിത്രം പുറത്ത്

More
More
Web Desk 3 years ago
Science

ബീജമില്ലാതെ ഭ്രൂണം വികസിപ്പിച്ച് ഇസ്രായേല്‍ ശാസ്ത്രജ്ഞര്‍

More
More
Web Desk 3 years ago
Science

ചന്ദ്രനില്‍ ഇവിടെയിരുന്ന് സുരക്ഷിതമായി ജോലി ചെയ്യാം; പുതിയ കണ്ടുപിടുത്തവുമായി ഗവേഷകര്‍

More
More
Web Desk 3 years ago
Science

കോടികള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം പിങ്ക് വജ്രം കണ്ടെത്തി

More
More
Science Desk 3 years ago
Science

ഇന്ന് ബ്ലഡ് മൂണ്‍; ഇന്ത്യയില്‍ എപ്പോള്‍, എങ്ങനെ കാണാം?

More
More