LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധികാരത്തിലെത്തിയാൽ ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുമെന്ന് ജോ ബൈഡൻ

അമേരിക്കയിൽ നടക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുമെന്ന് ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡൻ. കൊവിഡ് ഇല്ലാതാകുന്നതും ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുന്നതും അധികാരം നേടിയാൽ നടപ്പിലാക്കാനുള്ള പദ്ധതികളിൽ മുൻ നിരയിലുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു.

കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൊണ്ടുവരുന്ന ബില്ലിലാണ് ഒരു കോടി 10 ലക്ഷം പേർക്ക് പൗരത്വം നൽകുന്ന കാര്യം ഉൾപ്പെടുത്തുക എന്ന് കഴിഞ്ഞ ദിവസം ബൈഡൻ പ്രഖ്യാപിച്ചു. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുമെന്നും  ലോകത്തിന്‍റെ വിവിധ ഭാഗങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം വീണ്ടെടുക്കുമെന്നും ബൈഡൻ വാഗ്ദാനം നൽകി. ട്രംപ് രാജ്യത്തിൽ വരുത്തിവെച്ച നാശനഷ്ടങ്ങൾ നികത്താൻ കഠിന പ്രയത്നം ആവശ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. 

2,15,000 പേരാണ് അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. തക്കതായ നടപടികള്‍ കൃത്യസമയത്ത് സ്വീകരിക്കാത്ത ട്രംപിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും ബൈഡൻ കുറ്റപ്പെടുത്തി. പുതിയ തലമുറ കടന്നുവരേണ്ടത് ഒരു നല്ല ഭാവിയിലേക്കാണെന്നും അതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

International Desk

Recent Posts

International Desk 11 months ago
International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International Desk 11 months ago
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More