LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടന്റെ രാജാവായി ചാള്‍സ് മൂന്നാമന്‍ അധികാരമേറ്റു

ലണ്ടന്‍: ബ്രിട്ടനില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് മൂന്നാമന്‍ രാജാവായി അധികാരമേറ്റു. ബ്രിട്ടനിലെ സെന്റ് ജെയിംസ് കൊട്ടാരത്തില്‍വെച്ചായിരുന്നു സ്ഥാനാരോഹണച്ചടങ്ങുകള്‍. ബ്രിട്ടണില്‍ രാജാവായി അധികാരമേല്‍ക്കുന്ന ഏറ്റവും പ്രായംകൂടിയ ആള്‍ കൂടിയാണ് ചാള്‍സ് മൂന്നാമന്‍. 73 വയസാണ് അദ്ദേഹത്തിന്. ചാള്‍സ് രാജാവാകുമ്പോള്‍ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കാമിലയെ രാജ്ഞി എന്ന് വിളിക്കാമെന്ന് എലിസബത്ത് രാജ്ഞി നേരത്തെ പറഞ്ഞിരുന്നു. 

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ടരയോടെയാണ് സെന്റ് ജെയിംസ് കൊട്ടാരത്തില്‍ സ്ഥാനാരോഹണച്ചടങ്ങുകള്‍ ആരംഭിച്ചത്. രാജകുടുംബാഗംങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകരും ആര്‍ച്ച് ബിഷപ്പും ഉള്‍പ്പെട്ട ആക്ഷന്‍ കൗണ്‍സിംല്‍ അംഗങ്ങള്‍ ചാള്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിക്കുകയായിരുന്നു. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ ദുഖാചരണത്തിനുശേഷം മാത്രമേയുണ്ടാവുകയുളളു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ഥാനാരോഹണത്തിനുമുന്‍പ് ചാള്‍സ് മൂന്നാമന്‍ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്തങ്ങള്‍ വരുന്നതോടുകൂടി തന്റെ ജീവിതം മാറുകയാണെന്നും ജനങ്ങളെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ചയാളായിരുന്നു എലിസബത്ത് രാജ്ഞി എന്നുമാണ് ചാള്‍സ് മൂന്നാമന്‍ പറഞ്ഞത്. ഇക്കഴിഞ്ഞ എട്ടാം തിയതിയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. സ്‌കോട്‌ലാന്‍ഡിലെ ബെല്‍മോര്‍ കൊട്ടാരത്തില്‍വെച്ചായിരുന്നു മരണം.

Contact the author

International Desk

Recent Posts

International

ട്വിറ്റര്‍ ഇലോണ്‍ മസ്ക് തന്നെ വാങ്ങും

More
More
International

ഗൊദാര്‍ദിന്റെ മരണം 'അസിസ്റ്റഡ് ഡയിംഗ്' വഴിയെന്ന് റിപ്പോര്‍ട്ട്‌

More
More
International

വിഖ്യാത ചലച്ചിത്രകാരന്‍ ഗൊദാർദ് അന്തരിച്ചു

More
More
International

ലോകത്ത് അടിമത്തം പുതിയ രൂപത്തില്‍ ശക്തി പ്രാപിക്കുന്നതായി യുഎന്‍

More
More
International

ഇന്ത്യയിൽ നിന്ന് കടത്തിയ കോഹിനൂർ രത്നക്കിരീടം ഇനി കാമില രാജ്ഞിക്ക്

More
More
International

കേരളം മറക്കാത്ത എലിസബത്ത് രാജ്ഞിയുടെ സന്ദര്‍ശനം

More
More